ഉദ്ദേശം

അതായത് .....;

ഇവിടെ കവി ഉദേശിക്കുന്നത് എന്തെന്ന് വെച്ചാല്‍ ;
നമ്മുടെ പാവം പിടിച്ച പിള്ളേര്‍ സ്വന്തം നാടും വീടും വിട്ട്പല നാടുകളിലായി ജോലി തെണ്ടിയും, പഠിപ്പ് തെണ്ടിയും ഒക്കെ
ബാച്ചിലേഴ്സ് എന്ന ഓമനപ്പേരില്‍ ജീവിക്കുമ്പോള്‍ ,അതുങ്ങളുടെ ഏറ്റവും വലിയ ഒരു പ്രശ്നം ഭക്ഷണം തന്നെയാണ് . സ്വന്തം വീട്ടിലായിരുന്നപ്പോള്‍ , മൂന്നും നാലും നേരം; വെറും വയറും പല്ലും നഖവും 'ആര്‍ത്തിയും' കൊണ്ട് തീന്‍ മേശയ്ക്കല്‍ കയറി ഇരുന്നാല്‍ മാത്രം മതിയായിരുന്നു. ബാച്ചിലര്‍ആയപ്പോഴല്ലേ സംഗതി ഗുലുമാലായത്!! അപ്പോള്‍ ഇത്തരത്തിലുള്ള പാവം ബാച്ചിലേഴ്സിനു സ്വല്പം 'പാചകാക്ഷരി' കുറിച്ച് കൊണ്ട് മലയാള നാടിന്റെ മുക്കും മൂലയും അരിച്ചു പെറുക്കി,നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ചമ്മന്തി പോലെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന കുറേ പാചക വിധികള്‍ വളരെ ലളിതമായി ഇവിടെ ഈ "ചമ്മന്തി ബ്ലോഗസിന്‍ "അവതരിപ്പിക്കാനുള്ള ശ്രമമാണ്. വായിച്ച്‌ വല്ലതും ഒക്കെ ഉണ്ടാക്കി കഴിച്ച് വയറും മനസ്സും നിറയ്ക്കുക; അത്ര തന്നെ!!!.

No comments:

Post a Comment